ജിപിസി മൂവാറ്റുപുഴ കമ്മിറ്റിക്ക് പുതിയ നേതൃത്വം


മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിദേശത്ത് ജോലി ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി ബേസിൽ നെല്ലിമറ്റം (ബഹ്‌റൈൻ), ജനറൽ സെക്രട്ടറിയായി ബോബിൻ ഫിലിപ് (യു.കെ), ട്രഷററായി അജീഷ് ചെറുവട്ടൂർ (സൗദി) എന്നിവരാണ് സ്ഥാനമേറ്റെടുത്തത്.  തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രക്ഷാധികാരി- മൈതീൻ പനക്കൽ (സൗദി അറേബ്യ). വൈസ് പ്രസിഡന്‍റുമാർ: ജോൺസൻ മർകോസ് (സൗദി അറേബ്യ), ബിജു വർഗീസ് (യു.കെ). ജോ. സെക്രട്ടറിമാർ: അനിൽ പോൾ (ഒമാൻ), എൽദോസ് ജോൺ (സ്വീഡൻ). ജോ. ട്രഷറർ: ജാഫർ ഖാൻ (സൗദി അറേബ്യ). ഐ.ടി വിങ് കൺവീനർ: ജിബിൻ ജോഷി (യു.എ.ഇ), ചാരിറ്റി വിങ് കൺവീനർ: ജോബി ജോർജ് (സൗദി അറേബ്യ).കമ്മിറ്റി അംഗങ്ങൾ: ജോബി കുര്യാക്കോസ്, ബേസിൽ ജോൺ, അജിൽ ഇട്ടിയവര, ജിയോ ബേബി, ടോബിൻ റോയ് (യു.എ.ഇ), ബിബിൻ നെല്ലിമറ്റത്തിൽ (കാനഡ), സംജാദ് മൂവാറ്റുപുഴ (കുവൈത്ത്), ജോമി ജോസ് (അയർലൻഡ്), ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ), ബ്രിൽജോ എം. മുല്ലശ്ശേരി (ഖത്തർ).

You might also like

Most Viewed