ട്രെയിനിലെ മർദ്ദനത്തിൽ നടപടി; എഎസ്‌ഐയെ റെയിൽവേ ഡ്യൂട്ടിയിൽ നിന്ന് മാറ്റും

കണ്ണൂർ
യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച കണ്ണൂർ റെയിൽവേ േസ്റ്റഷനിലെ എഎസ്‌ഐ പ്രമോദിനെതിരെ നടപടി. പ്രമോദിനെ റെയിൽവേ ഡ്യൂട്ടിയിൽ നിന്ന് മാറ്റാനും ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചു. സംഭവത്തിൽ യാത്രക്കാരുടെയുൾപ്പെടെ മൊഴി രേഖപ്പെടുത്തി എസ്പിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിന് ശേഷമായിരിക്കും ഇയാൾക്കെതിരായ കൂടുതൽ നടപടികൾ സ്വീകരിക്കുക. യാത്രക്കാരനോട് ക്രൂരമായി പെരുമാറിയ എഎസ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുന്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പർ കന്പാർട്മെന്റിൽ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ മറുപടി നൽകി.
കൈയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാൾ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ പറയുന്നു.