സുവിശേഷകന്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ അന്തരിച്ചു


പ്രമുഖ സുവിശേഷകനും ക്രിസ്‌ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്‍റുമായ പ്രഫ. എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന്‌ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.  പതിനേഴാം വയസ്സുമുതൽ ‘സ്വമേധയാ സുവിശേഷ സംഘ’ത്തിലൂടെ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് കമ്പനിയുടെ ചെയർമാനായ യോഹന്നാൻ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.  കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിൽ ജനിച്ച യോഹന്നാൻ സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തിയാണ്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്‌. പിന്നീട് യൂണിവേഴ്‌സിറ്റി റാങ്കോടെ ബിഎഡും പൂർത്തിയാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed