മോഷണശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റ് ബാങ്ക് ജീവനക്കാരൻ മരിച്ചു

മുംബൈ
മുംബൈയിൽ മോഷണശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റ് ബാങ്ക് ജീവനക്കാരൻ മരിച്ചു. േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസർ ബ്രാഞ്ചിലെ ജീവനക്കാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം രണ്ടു മോഷ്ടാക്കളാണ് ബാങ്കിൽ അതിക്രമിച്ചെത്തിയത്. തുടർന്ന് ജീവനക്കാരെ തോക്കിന്‍ മുനയിൽ നിർത്തിയാണ് ഇവർ പണവും മറ്റും കവർന്നത്. ഇതിനിടെയാണ് ജീവനക്കാരന് വെടിയേറ്റത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറിയിൽ പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം പ്രതികൾ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.