കേരളത്തിൽ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യുഎഇ


തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യുഎഇ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ അധികൃതർ ഇക്കാര്യം ഉറപ്പ് നൽകിയത്. ഇന്ത്യയിൽ മൂന്ന് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യുഎഇ ഗവൺമെന്‍റ് ലക്ഷ്യമിടുന്നത്. അതിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന അഭ്യർഥന ഇന്നു നടന്ന കൂടിക്കാഴ്ചയിൽ യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ‍ സെയൂദി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കേരളത്തിന്‍റെ സാന്പത്തിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ബൃഹ്ത്തായ ഈ പദ്ധതി ഉതകുമെന്നതിൽ സംശയമില്ല. കേരളത്തിന്‍റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും യുഎഇ സർക്കാർ നൽകുന്ന പിന്തുണയ്ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed