വെഞ്ഞാറമൂട്ടിൽ മൂന്ന് മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി. ശ്രീജ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്കാണ് ശ്രീജ വിഷം നൽകിയത്. ഒന്‍പതും ഏഴും ഒന്നര വയസും പ്രായമുള്ള കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില വഷളാണ്. ശ്രീജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഇവരുടെ ഭർത്താവ് ബിജു പൂനയിലാണ് ജോലി ചെയ്യുന്നത്.
കുറച്ചു കാലമായി ഇയാൾ കുടുംബവുമായി അകൽച്ചയിലായിരുന്നു. കുടുംബപ്രശ്നമാണോ ജീവനൊടുക്കാൻ കാരണമെന്നതിൽ വ്യക്തതയില്ല.