കേരളത്തിൽ കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. വിലനിർണയിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞ കോടതി വിഷയത്തിൽ കേന്ദ്രത്തിന്‍റെ നിലപാടും തേടി.
കഴിഞ്ഞ വർഷമാണ് കുപ്പിവെള്ളത്തിന്‍റെ പരാമാവധി വില ഒരു ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. ഹൈക്കോടതിയുടെ സ്റ്റേയുടെ സാഹചര്യത്തിൽ വില വീണ്ടും പഴയ പടിയാകും.