കോതമംഗലത്ത് യുവാവിന്‍റെ മൃതദേഹം തോട്ടിൽ; ഒപ്പം ബൈക്കും


 

കോതമംഗലം: നാടുകാണി തടിക്കണ്ടം തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിനൊപ്പം യുവാവിന്‍റെ ബൈക്കും തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടിന് പ്രദേശത്തെ കടയിൽ നിന്നും മനോജ് സാധനം വാങ്ങിയിരുന്നുവെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed