മധ്യപ്രദേശിൽ‍ ക്രൈസ്തവ സ്‌കൂളിലെ‍ ആക്രമണം: നാല് പേർ കസ്റ്റഡിയിൽ


ഭോപ്പാൽ: മധ്യപ്രദേശിൽ‍ ക്രൈസ്തവ സ്‌കൂളിൽ‍ ആക്രമണം നടത്തിയ സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഗഞ്ച് ബസോഡ പട്ടണത്തിലെ സെന്‍റ്. ജോസഫ് സ്കൂളിന് നേരെ അഞ്ഞൂറിലധികം പേരാണ് ആക്രമണം നടത്തിയത്. മതപരിവർത്തനം ആരോപിച്ചാണ് സ്കൂളിനു നേരേ ആക്രമണം നടത്തിയതെന്നു പ്രിൻസിപ്പൽ ബ്രദർ ആന്‍റണി പൈനുങ്കൽ എംഎംബി പറഞ്ഞു. 

വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുകയാണെന്ന് ആരോപിച്ച് നവംബർ 30ന് ഏതാനും ഹിന്ദു സംഘടനകൾ നിവേദനം നൽകിയിരുന്നു. തുടർന്ന് മാനേജ്മെന്‍റ് പോലീസിനെ വിവരമറിച്ചു. ജനക്കൂട്ടം സ്കൂളിലെത്തി ആക്രമണം നടത്തുന്പോൾ വെറും രണ്ടു പോലീസുകാരെ മാത്രമാണ് സ്കൂളിൽ വിന്യസിച്ചതെന്നും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും ബ്രദർ ആന്‍റണി പൈനുങ്കൽ പറഞ്ഞു.

You might also like

Most Viewed