ലോക കേരളസഭ തുടരേണ്ടതില്ലെന്ന് യു.ഡി.എഫ്. സർക്കാർ; രാഷ്ട്രീയ തീരുമാനമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: ലോക കേരളസഭ ഇനി തുടരേണ്ടതില്ലെന്ന് യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചു. ഇത് സർക്കാരിന്റെ വ്യക്തമായ രാഷ്ട്രീയ തീരുമാനമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചു. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച മാതൃകയിൽ ലോക കേരളസഭയുടെ ആറാം പതിപ്പ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതിനായി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, ലോക കേരളസഭ സെക്രട്ടറേറ്റിന്റെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഓഫീസിന്റെ ഭരണപരമായ ചെലവുകൾക്കും നോർക്കയുടെ നേതൃത്വത്തിൽ നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമായി മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത്.
പ്രതിപക്ഷത്തിരുന്ന സമയത്തും ലോക കേരളസഭയുടെ നടത്തിപ്പിനെതിരെ വി.ഡി. സതീശൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ലോക കേരളസഭ ഒഴിവാക്കുമെങ്കിലും പ്രവാസി ക്ഷേമ പദ്ധതികൾക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രവാസികൾക്കുള്ള പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
dfsdf

