എനിക്ക് വയസ്സ് 37; തന്തവൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, സ്വന്തം ചെലവിൽ ഇനിയും യാത്ര പോകും": മന്ത്രി ഒ.ജെ. ജനീഷ്


ഷീബ വിജയൻ

കൊല്ലം: വിദേശയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ രൂക്ഷ പ്രതികരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. സ്വന്തം ചെലവിലാണ് താൻ വിദേശയാത്ര നടത്തിയതെന്നും അതിൽ സർക്കാരിന്റെയോ പൗരന്റെയോ നികുതിപ്പണം നഷ്ടമായിട്ടില്ലെന്നും മന്ത്രി കൊല്ലത്ത് വ്യക്തമാക്കി.

"പ്രതിപക്ഷം വിദേശത്ത് പോയതുപോലെയല്ല ഞങ്ങൾ പോയത്. അതുകൊണ്ടായിരിക്കാം ഈ വിമർശനം. ഭാര്യയും മകളും കൊച്ചുമകളുമൊത്തുള്ള പ്രതിപക്ഷ നേതാക്കളുടെ പോക്കുപോലെയല്ല എന്റെ യാത്ര. എനിക്ക് പ്രായം 37 മാത്രമാണ്, തന്തവൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല. ചുമതലകളിൽ വീഴ്ച വരുത്താതെയും സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കാതെയും സ്വന്തം ചെലവിൽ ഇടയ്‌ക്കൊക്കെ ചെറിയ യാത്രകൾ പോകും. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ?" - മന്ത്രി ചോദിച്ചു.

കുടുംബത്തോടൊപ്പം ഒമാനിലേക്കായിരുന്നു മന്ത്രി ഒ.ജെ. ജനീഷിന്റെ യാത്ര. അടുത്തിടെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, കെ.എം. ഷാജി തുടങ്ങിയവരും വിദേശയാത്ര നടത്തിയിരുന്നു. രമേശ് ചെന്നിത്തല കുടുംബസമേതം സ്വകാര്യ ആവശ്യങ്ങൾക്കായി അമേരിക്ക സന്ദർശിച്ചപ്പോൾ, പി.സി. വിഷ്ണുനാഥിന്റെ യു.എ.ഇ. യാത്ര ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed