ഏജന്റുമാർക്ക് പൂട്ടു വീണു; ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ മോട്ടോർ വാഹന സേവനങ്ങൾ ലഭിക്കില്ല!


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) സേവനങ്ങളിൽ ഇടനിലക്കാരുടെയും ഏജന്റുമാരുടെയും കടന്നുകയറ്റം പൂർണ്ണമായും തടയുന്നതിനായി നിർണ്ണായക പരിഷ്കാരം. തിങ്കളാഴ്ച മുതൽ വകുപ്പിന്റെ 60 പ്രധാന സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കും. ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖകളും ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്ക് മാത്രമേ ഇനിമുതൽ ഈ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകൂ.

അപേക്ഷ സമർപ്പിക്കുമ്പോൾ വാഹന ഉടമയുടെയോ ലൈസൻസ് ഉടമയുടെയോ ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി (OTP) അധിഷ്ഠിതമായാണ് സുരക്ഷാക്രമീകരണം ഒരുക്കിയിരിക്കുന്നത്. വാഹനം കൈമാറ്റം ചെയ്യുമ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും ആധാർ ഒ.ടി.പി ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കിയാൽ ഓഫീസിൽ നേരിട്ട് എത്താതെ തന്നെ നടപടികൾ പൂർത്തിയാക്കാം. ആധാർ ബന്ധിപ്പിക്കാത്തവർക്ക് ആദ്യം അതിനുള്ള സൗകര്യമൊരുക്കിയ ശേഷമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.

ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ ലഘൂകരിച്ചതായി അധികൃതർ വ്യക്തമാക്കി. അപേക്ഷകൾക്ക് കൃത്യമായ മുൻഗണനാക്രമം ഉണ്ടാകുന്നതിനാൽ ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും താത്പര്യങ്ങൾക്കനുസരിച്ച് ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കില്ല. നിലവിൽ 21 സേവനങ്ങൾ മാത്രമാണ് ആധാർ അധിഷ്ഠിതമായി പ്രവർത്തിച്ചിരുന്നത്. കൂടാതെ ഹിയറിംഗിനും മറ്റുമായി ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ആവശ്യങ്ങൾക്ക് സമയം തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക പോർട്ടലും നിലവിൽ വരും.

article-image

ddsdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed