മുന്നറിയിപ്പിന് പുല്ലുവില: കേരളം ദുരന്തഭൂമിയായി മാറിയിരിക്കുന്നുവെന്ന് മാധവ് ഗാഡ്ഗിൽ


മുംബൈ: തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളിൽ കേരളം ദുരന്തഭൂമിയായി മാറിയിരിക്കുന്നുവെന്ന് മാധവ് ഗാഡ്ഗിൽ. ദുരന്തങ്ങൾ കാണേണ്ടിവരുമെന്നു താൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും റിപ്പോർട്ട് നൽകി. എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിച്ചുവെന്നും ഗാഡ്ഗിൽ ആരോപിച്ചു.  പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കേരളത്തിനു തിരിച്ചടിയായിരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതി പോലുള്ള മെഗാ പ്രോജക്ടുകൾ കേരളത്തിന് നിലവിൽ ആവശ്യമില്ല. 

കുറച്ചു സമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കേണ്ട കാര്യമില്ല. വൻകിട നിർമാണങ്ങളല്ല കേരളത്തിന് ആവശ്യമെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർ‌ത്തു.

You might also like

Most Viewed