ഇന്ത്യയിൽ 24 മണിക്കൂറിനിടെ 22,431 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 22,431 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18,883 പേർക്ക് രോഗം പിടിപെട്ട ബുധനാഴ്ചത്തേക്കാൾ 19 ശതമാനം അധികമാണിത്. 1.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 38 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 318 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായി. 24,602 പേർ രോഗത്തിൽ നിന്നും മുക്തി നേടി. 

2.44 ലക്ഷം ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുണ്ട്. 12,616 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് നിലവിൽ പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്. 2,876 പേർക്ക് രോഗം പിടിപെട്ട മഹാരാഷ്ട്ര പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed