നെടുന്പാശേരി വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി


കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു കടത്താൻ എത്തിച്ച 42 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. ഇന്നു പുലർച്ചെ നെടുന്പാശേരിയിൽനിന്നും എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി മുഹമ്മദ് മുഹാദാണ് പിടിയിലായത്. ഇയാളിൽനിന്നും ചെക് ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിൽ 42 ലക്ഷം രൂപയുടെ സൗദി റിയാൽ കണ്ടെടുത്തു.

സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ കറൻസി കണ്ടെത്തിയത്. എന്താവശ്യത്തിനാണ് കറൻസി കൊണ്ടു പോകുന്നതെന്ന് വ്യക്തമായിട്ടില്ല. ഇയാൾ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണോയെന്നും സംശയിക്കുന്നുണ്ട്. സാധാരണയായി ഇത്തരത്തിൽ കടത്തിക്കൊണ്ടു പോകുന്ന വിദേശ കറൻസി ഉപയോഗിച്ച് ഗൾഫിൽനിന്നും സ്വർണം വാങ്ങി സംസ്ഥാനത്തേക്ക് കടത്തുന്നതായി മുൻപ് അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed