കുൽശ ഡോട് കോം - ഓൺലൈൻ ഷോപ്പിങ്ങിലെ പുതിയ തരംഗം


മനാമ
പതിനാറ് വയസ് മാത്രം പ്രായമുള്ള ബഹ്റൈൻ സ്വദേശിയായ ഇസാ ഹാജിയുടെ ആശയമായ കുൽശ ഡോട് കോം  സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ ഒരു പോലെ തരംഗമാകുന്നു. ബ്രിട്ടീഷ് സ്കൂളിലെ വിദ്യാർത്ഥി കൂടിയായ ഇസ ഹാജിയുടെ ഈ സംരഭം ഇന്ന് ബഹ്റൈനിലെ നൂതനമായ കമ്പനികളിൽ ഒന്നാണ്.

കഴിഞ്ഞ വർഷമാണ് കുൽശ ഡോട് കോം എന്ന കമ്പനി പിറവിയെടുത്തത്. ഇടത്തരം സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ ലോകത്ത് കാലെടുത്ത് വെക്കാനും അവിടെ നിന്ന് വളരാനും സഹായിക്കുന്ന സേവനങ്ങളാണ് ഇവർ തുടക്കത്തിൽ നൽകിയത്. ഇ ഡയറക്ടറി, ബുക്കിങ്ങ് ആന്റ് ഡെലിവറി സെർവീസുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന കുൽശ ഡോട് കോം ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോകറൻസിയിലൂടെയും വിനിമയം ചെയ്യാനുള്ള അവസരം നൽകുന്നു. ഗൾഫ് രാജ്യങ്ങളിൽ തന്നെ ഈ സൗകര്യം നൽകിയ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്ഫോം കൂടിയാണ് കുൽശ ഡോട് കോം.  രണ്ട് മാസത്തിനകം ഓഗ്മെന്റഡ് റിയാലിറ്റി അനുഭവവും ഉപഭോക്താവിന് ഇവർ വാഗ്ധാനം ചെയ്യുന്നു. ഇത് വലിയൊരു മാറ്റം തന്നെ ഓൺലൈൻ ഷോപ്പിങ്ങിന് വരുത്തുമെന്നാണ് ഇസാഹാജിയുടെ അഭിപ്രായം. പരമ്പരാഗതമായ പെയ്മെന്റ് മാർഗങ്ങളായ കാഷ് ഓൺ ഡെലിവറി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ എന്നിവയ്ക്കുള്ള സൗകര്യവും കുൽശ ഡോട് കോം നൽകുന്നുണ്ട്.

മറ്റ് ഗൾഫ് രാജ്യങ്ങളിലേയ്ക്കും കുൽശ ഡോട് കോമിന്റെ സേവനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. 2022 ൽ സൗദി അറേബ്യ, കുവൈത്ത് എന്നിവടങ്ങളിലാണ് ആദ്യം കുൽശ ഡോട് കോം എത്തുക. ഡെലിവറി വാഹനങ്ങൾ കൂടുതലും ഇലക്ട്രോണിക്ക് ആക്കി പരിസ്ഥിതി സൗഹൃദം നിലനിർത്താനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഇസാ ഹാജി പറയുന്നു.  കോവിഡ് മഹാമാരി അവസാനിച്ചാലും ഇപ്പോഴത്തെ ഓൺലൈൻ വിപ്ലവം അവസാനിക്കില്ലെന്നും കൂടുതൽ പേർ ഇതിൽ ആകൃഷ്ടരാകുമെന്നുമാണ് അദ്ദേഹം പറയുന്നത്. ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ പ്രവർത്തിക്കുന്ന കുൽശ ഡോട് കോം ബഹ്റൈനിൽ 650 വെണ്ടർമാരുമായി നേരിട്ട് കരാറിലേർപ്പെട്ടിട്ടുണ്ട്. അമ്പതോളം ഡെലിവറി ജീവനക്കാരും, പത്തോളം ഓഫീസ് ജീവനക്കാരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.  ഇസ ഹാജിയെ സഹായിക്കാനായി അമ്മ സാറ ഫിയാസും കൂടെയുണ്ട്. കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായും, സിഇഒ ആയുമാണ് ഇവർ പ്രവർത്തിക്കുന്നത്.  

You might also like

Most Viewed