ക്ലബ് ഹൗസ് പോലീസ് നിരീക്ഷണത്തിൽ


തിരുവനന്തപുരം: സമൂഹമാധ്യമമായ ക്ലബ് ഹൗസ് പോലീസ് നിരീക്ഷണത്തിൽ‍. സമൂഹത്തിൽ‍ ഭിന്നിപ്പും സ്പർ‍ദ്ധയും വളർ‍ത്തുന്ന ചർ‍ച്ചകൾ‍ ക്ലബ് ഹൗസിലൂടെ നടക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് പോലീസ് നിരീക്ഷണം തുടങ്ങിയത്. ക്ലബ് ഹൗസിൽ‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ ചർച്ച നടത്തുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ട്. അഡ്മിന്‍മാരെ കണ്ടെത്തി, നയമ നടപടി സ്വീകരിക്കാനാണ് സൈബർ‍ പോലീസിന്‍റെ നീക്കം. ചർ‍ച്ച നടത്തുന്ന ക്ലബ് ഹൗസ് റൂമുകളിൽ‍ ഷാഡോ പോലീസിന്‍റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽ‍കി. റൂമുകളിൽ കേൾവിക്കാരായിരിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

You might also like

Most Viewed