ഇന്ത്യയിൽ‍ വികസിപ്പിച്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ‍ക്ക് ക്വാറന്‍റൈൻ‍ നിർ‍ബന്ധമാക്കി ബ്രിട്ടൻ


ലണ്ടൻ: ഇന്ത്യയിൽ‍ വികസിപ്പിച്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ‍ക്ക് ക്വാറന്‍റൈൻ‍ നിർ‍ബന്ധമാക്കിയ ബ്രിട്ടീഷ് സർക്കാരിന്‍റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടന്‍റെ പുതിയ യാത്രാനിയന്ത്രണം വംശീയ വിവേചനമാണെന്ന വിമർശനമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. സമാന വാക്സിൻ നയം ഇന്ത്യയും സ്വീകരിക്കുമെന്നും കേന്ദ്രം ബ്രിട്ടന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ബ്രിട്ടന്‍റെ പുതുക്കിയ യാത്രാ നിർ‍ദേശങ്ങളിൽ‍ കോവിഷീൽ‍ഡിന്‍റെയും കോവാക്‌സിന്‍റെയും രണ്ട് ഡോസ് സ്വീകരിച്ചവർ‍ക്കും ക്വാറന്‍റൈൻ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, യുഎഇ, തുർക്കി, തായ്‌ലൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും പത്തുദിവസം നിർബന്ധിത ക്വാറന്‍റൈൻ പാലിക്കണമെന്ന നിയമം ബ്രിട്ടനിൽ ബാധകമാണ്.

You might also like

Most Viewed