സീരിയൽ‍ നടൻ വലിയശാല രമേശ് അന്തരിച്ചു


കൊച്ചി: സീരിയൽ‍ നടൻ വലിയശാല രമേശ് അന്തരിച്ചു. ഇന്ന് പുലർ‍ച്ചയോടെയായിരുന്നു മരണം. മൃതദേഹം ഇപ്പോൾ പി. ആർ.എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നാടകരംഗത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയൽ‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിൽ‍ ഒരാളായിരുന്നു. 22 വർ‍ഷത്തോളമായി സീരിയൽ‍ രംഗത്ത് ഉള്ള നടനാണ് രമേശ് . 

ഗവണ്‍മെന്‍റ് മോഡൽ‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആർ‍ട്‍സ് കോളേജിൽ‍ പഠിക്കവെയാണ് നാടകത്തിൽ‍ സജീവമായത്. സംവിധായകൻ ഡോ. ജനാർ‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർ‍ത്തനം. കോളേജ് പഠനത്തിന് ശേഷം പിന്നീട് അഭിനയരംഗത്ത് സജീവമായി.

You might also like

Most Viewed