കാസർഗോഡ് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പെരിയ: കാസർഗോഡ് പെരിയ കല്യോട്ട് തെക്കുകര വീട്ടിൽ മഹേഷിന്‍റെ ഭാര്യ അനു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ഇരുപത്തിരണ്ട് വയസായിരുന്നു.
കോട്ടയം പാന്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വർഷം മുന്‍പായിരുന്നു വിവാഹം. ഇരുവർക്കും ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.