സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പുനരാരംഭിക്കണോയെന്ന കാര്യം മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് ഭക്ഷ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് ദുരിതകാലത്തെ ആശ്വാസ പദ്ധതിയായി തുടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പുനരാരംഭിക്കണോയെന്ന കാര്യം സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ആഗസ്റ്റ് മാസം വരെ സൗജന്യ കിറ്റ് വിതരണം നടത്തിയതാണ്. ദുരിതകാലം കണക്കിലെടുത്താണ് പദ്ധതി കൊണ്ടുവന്നത്. ആവശ്യമെങ്കിൽ പദ്ധതി തുടരുന്ന കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നു മന്ത്രി അറിയിച്ചു. 

കോവിഡ് കാലത്തെ ദുരിതത്തിൽ ജനങ്ങളെ സഹായിക്കാൻ 2020 ഏപ്രിൽ, മേയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് വിതരണം ആരംഭിച്ചത്. ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ പ്രകാരം 10.96 കോടി കിറ്റുകളാണ് രണ്ട് എൽഡിഎഫ് സർക്കാരിന്‍റെ കാലത്തായി വിതരണം ചെയ്തത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പത്ത് മാസങ്ങളിലും ഈ സർക്കാർ മൂന്നു മാസങ്ങളിലും കിറ്റും വിതരണം ചെയ്തു.

You might also like

Most Viewed