കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്


കാസർഗോഡ്: കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന സായാഹ്ന പത്രത്തിന്‍റെ പത്രാധിപരും മുനിസിപ്പൽ മുൻ കൗൺസിലറുമായ അരവിന്ദന്‍ മാണിക്കോത്തിന്‍റെ വീട്ടിനു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 12 ഓടെയായിരുന്നു സംഭവം. കറുത്ത വേഷധാരികളായ സംഘം രണ്ടു ബൈക്കുകളിലായി എത്തിയ വീടിന് നേരെ സ്റ്റീൽ ബോംബെറിയുകയായിരുന്നുവെന്ന് അരവിന്ദൻ പറഞ്ഞു. 

ബോംബ് വീടിന്‍റെ മുൻവശത്തെ വരാന്തയുടെ ചുമരിൽ തട്ടി പൊട്ടുകയായിരുന്നു. ആർക്കും പരിക്കില്ല. ഹോസ്ദുർ‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപും അരവിന്ദനെതിരേ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ആസിഡ് ആക്രമണത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed