കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ
കൊച്ചി: കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.
പരുക്കേറ്റ 84 പേർക്കുള്ള നഷ്ടപരിഹാരവും എയർ ഇന്ത്യാ കൈമാറിയിട്ടില്ല. തുക ഉടൻ കൈമാറുമെന്നും ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നുമാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം.
