ഗുജറാത്തിൽ അടുത്ത മാസം സ്കൂളുകൾ തുറക്കും


അഹമ്മദാബാദ്: ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും. 6, 7, 8 ക്ലാസുകളാണ് സെപ്തംബർ 2 മുതൽ തുറക്കുക. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഗുജറാത്തിലെ സ്കൂളുകളും കോളജുകളും അടച്ചത്.

ഇക്കൊല്ലം ജനുവരി 11 മുതൽ 10, 12 ക്ലാസുകളും പിജി ക്ലാസുകളും തുറന്നു. ഫെബ്രുവരി 8 മുതൽ 9, 10 ക്ലാസുകളും നടക്കുന്നുണ്ട്. എങ്കിലും ഏപ്രിൽ മാസത്തിൽ കൊവിഡ് രണ്ടാം തരംഗത്തിൻ്റെ ഭാഗമായി തുറന്ന ക്ലാസുകളൊക്കെ വീണ്ടും അടച്ചു. 

You might also like

  • Straight Forward

Most Viewed