സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്


തിരുവനന്തപുരം: കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുൻകരുതലിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

ജൂലൈ 11 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതീതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് ബാധകമാണ്. ഞായറാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂരിലും ഓറഞ്ച് അലർട്ട് ബാധകമായിരിക്കും.

You might also like

Most Viewed