സിക്ക വൈറസ്; കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തുന്നവർക്ക് കർശന പരിശോധന

കൊച്ചി: സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തുന്നവർക്ക് കർശന പരിശോധന ഏർപ്പെടുത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി. കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിർത്തികളിൽ മെഡിക്കൽ സംഘത്തെ വിന്യസിക്കും. കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.