ഇന്ത്യയിൽ 24 മണിക്കൂറിനിടെ 42,766 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,07,95,716 ആയി. രോഗമുക്തി നേടിയവരുടെ എണ്ണവും ഉയർന്നു. 24 മണിക്കൂറിനിടെ 45,254 പേരാണ് രോഗമുക്തരായത്. 

പുതിയതായി 1,206 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,07,145 ആയി. നിലവിൽ 4,55,033 പേരാണ് ചികിത്സയിൽ കഴിയുന്നത്.

You might also like

Most Viewed