32 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്: 'തേന്മാവിൻ കൊമ്പത്ത്' 4K പതിപ്പ് ഒക്ടോബർ 1ന്


ഷീബ വിജയൻ

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ക്ലാസിക്കുകളിലൊന്നായ 'തേന്മാവിൻ കൊമ്പത്ത്' 32 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ 1994-ൽ പുറത്തിറങ്ങിയ ചിത്രം ആധുനിക 4K സാങ്കേതിക വിദ്യയിൽ റീമാസ്റ്റർ ചെയ്ത് ഒക്ടോബർ 1 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

മോഹൻലാൽ മാണിക്യനായും ശോഭന കാർത്തുമ്പിയായും തകർത്തഭിനയിച്ച ചിത്രത്തിൽ നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്. ചിത്രത്തിലെ ഗ്രാമീണതയും, മാന്ത്രിക സംഗീതവും, തമാശയും, പ്രണയവുമെല്ലാം പുതിയ തലമുറയ്ക്കും ഇനി തിയേറ്ററുകളിൽ നേരിട്ട് ആസ്വദിക്കാനാകും.

പ്രസിദ്ധി ക്രിയേഷൻസും സൂര്യ സിനി ആർട്സും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം, മുൻനിര ഹിറ്റ് സിനിമകൾ പുനരവതരിപ്പിച്ച 'മാറ്റിനീ നൗ' ആണ് 4K റീമാസ്റ്ററിങ് പൂർത്തിയാക്കി തിയേറ്ററുകളിൽ എത്തിക്കുന്നത്.

article-image

edfsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed