തിരുവല്ലയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു


പത്തനംതിട്ട: തിരുവല്ല മഞ്ഞാടിയിൽ വാഹനാപകടത്തിൽ മുത്തശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), കൊച്ചുമകൻ കൃതാർഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓട്ടോ ടാക്സി കാറിൽ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് കുട്ടികൾ അടക്കം മറ്റ് അഞ്ച് പേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed