'മഞ്ജു തോക്കിൻമുനയിലാണ്'; സനൽകുമാർ ശശിധരന് പരിഹാസ മറുപടിയുമായി മധു വാര്യർ
ഷീബ വിജയൻ
തിരുവനന്തപുരം: നടി മഞ്ജു വാര്യർ തടവിലാണെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സംവിധായകൻ സനൽകുമാർ ശശിധരന് പരിഹാസ നിറഞ്ഞ മറുപടിയുമായി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടണമെന്നും റിപ്പോർട്ടിലെ സെക്സ് റാക്കറ്റുകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, പുരസ്കാരങ്ങൾ തെരുവിൽ നിരത്തിവെച്ചാണ് സനൽകുമാർ പ്രതിഷേധിക്കുന്നത്.
തടവിൽ കഴിയുന്ന സഹോദരിയെ കാണാൻ കുടുംബസമേതം പോയ അനുഭവമെന്ന രീതിയിലാണ് മധു വാര്യരുടെ ട്രോൾ കുറിപ്പ്. അവിടെയെത്തിയപ്പോൾ തോക്കിൻമുനയിൽ നിൽക്കുന്ന മഞ്ജുവിനെ കണ്ട് എല്ലാവരും അമ്പരന്നുവെന്നും, തടവിലായിട്ടും മഞ്ജുവിന്റെ സംസാരം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ഗൺപോയിന്റിൽ നിൽക്കുമ്പോഴും മഞ്ജു എല്ലാവർക്കുമായി ഫ്രൈഡ് റൈസും നൂഡിൽസും ചിക്കനും ഓർഡർ ചെയ്തുവെന്നും, യോഗാ ക്ലാസിന്റെ ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിനൊപ്പം തടവിൽ കഴിയാൻ അമ്മ തീരുമാനിച്ചുവെന്നും മധു വാര്യർ തമാശരൂപേണ കൂട്ടിച്ചേർത്തു.
sddsdsds

