പാലസ്തീന് പിന്തുണ പ്രഖ്യപിച്ച് ഇമ്രാൻ ഖാൻ രംഗത്ത്


ഇസ്ലാമാബാദ്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയാണ് ഇമ്രാൻ ഖാൻ പലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നത്. അമേരിക്കൻ ധൈഷണികനായ നോം ചോംസ്‌കിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ഇക്കാര്യം പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്.പലസ്തീനികളോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ക്രൂരമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോം ചോംസ്‌കിയുടെ വാക്കുകളാണ് ഇമ്രാൻ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുകളിലായി #we tandWithGaza #WeStandWithPalestine, എന്നീ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.

നേരത്തെ ഹമാസ് കേന്ദ്രങ്ങൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടിരുന്നു.

You might also like

  • Straight Forward

Most Viewed