കാസർഗോട്ടേയ്ക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ

കാസർഗോഡ്: കാസർഗോട്ടേയ്ക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
മംഗളൂരുവിൽനിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർദേശിച്ചു.