എഡിജിപിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലുടെ പണം തട്ടാന്‍ ശ്രമം; കേസെടുത്തു


 

എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട്. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. കൊച്ചി സ്വദേശിക്കാണ് ആദ്യം വിജയ് സാഖറെയുടെ ഫേസ്ബുക് അക്കൗണ്ടിൽ നിന്നും സന്ദേശം ലഭിച്ചത്. എഡിജിപിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് 10,000 രൂപ ആവശ്യപ്പെട്ടാണ് സഹായ അഭ്യർഥന എത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ അതേ പ്രെഫൈൽ ചിത്രം ഉൾപ്പെടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed