ദുരൂഹതകൾക്കൊടുവിൽ കെ. സുധാകരൻ ആശുപത്രി വിട്ടു; സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്തതായി മകൻ


ശാരിക

ന്യൂഡൽഹി: ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെ. സുധാകരൻ എംപിയെ ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9:30-നുള്ള എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹം ഡൽഹിക്ക് തിരിക്കും. പരിശോധനയ്ക്കായി പ്രവേശിപ്പിച്ച സുധാകരനെ ആശുപത്രി അധികൃതർ ദുരൂഹമായി ഐസിയുവിലേക്ക് മാറ്റിയെന്നും കാണാൻ പോലും അനുവദിച്ചില്ലെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകാനായി നവംബർ 26-ന് രാത്രിയാണ് കുടുംബത്തോടൊപ്പം സുധാകരൻ അബുദാബിയിലെത്തിയത്. എന്നാൽ നിർണായക പാർലമെന്റ് സമ്മേളനം വിളിച്ചതോടെ അടിയന്തരമായി ഡൽഹിയിലെത്താൻ കോൺഗ്രസ് നേതൃത്വം നിർദേശിക്കുകയായിരുന്നു. തുടർന്ന് ദുബായിലെ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം ഇന്ന് രാവിലെ ഡൽഹിക്ക് മടങ്ങാനായിരുന്നു തീരുമാനം.

ഇന്നലെ ആശുപത്രിയിലെത്തിയ സുധാകരനെ രാത്രിയോടെ കുടുംബത്തെ അറിയിക്കാതെ റൂമിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെന്നും രാവിലെ കാണാൻ അനുവദിച്ചില്ലെന്നും മകൻ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ ഇടപെട്ടു. ഒടുവിൽ മകന് സുധാകരനെ കാണാൻ അനുമതി ലഭിച്ചു. അച്ഛന് ഓർമക്കുറവുണ്ടെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ ആശുപത്രി അനുമതി നൽകിയതായും മകൻ വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed