താമരശ്ശേരിയിൽ 20കാരിയെ നിർത്തിയിട്ട ബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസ്: ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
ഷീബ വിജയൻ
കോഴിക്കോട്: താമരശ്ശേരിയിൽ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേർ അറസ്റ്റിലായി. ബസ് ഡ്രൈവർ അനീഷ്, ക്ലീനർ സജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. റോഡരികിൽ നിർത്തിയിട്ട ബസിൽ വെച്ചാണ് ഇവർ യുവതിയെ ബലാത്സംഗം ചെയ്തത്. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കോഴിക്കോട് അടിവാരം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരായ പ്രതികൾ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണെന്നാണ് പ്രാഥമിക വിവരം.
നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെൺകുട്ടി. നേരത്തെ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ കാറിലെത്തിക്കുകയും, ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം സ്വകാര്യ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസന്വേഷിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
dfsdsdfsdsf


