ദുബായിൽ ചികിത്സയിലുള്ള കെ. സുധാകരനെ ഐസിയുവിലേക്ക് മാറ്റി; ദുരൂഹത ആരോപിച്ച് മകൻ


ശാരിക

തിരുവനന്തപുരം: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും രംഗത്തെത്തി. ആശുപത്രിയിൽ കഴിയുന്ന അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും, അദ്ദേഹം മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സംശയിക്കുന്നതായും മകൻ സഞ്ചോഗ് സുധാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തലേദിവസം ആശുപത്രിയിലെത്തിയപ്പോൾ കണ്ടിരുന്നതാണെന്നും, എന്നാൽ രാത്രിയോടെ റൂമിൽ നിന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും സഞ്ചോഗ് വ്യക്തമാക്കി. ദില്ലിയിലേക്ക് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നും മകൻ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. സുധാകരന്റെ യാത്ര മുടക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽ ബിജെപി ഇടപെടൽ സംശയിക്കുന്നതായും കോൺഗ്രസ് ആരോപിച്ചു. ഒരു എംപിയെ തടഞ്ഞുവെയ്ക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.

അതേസമയം, ചികിത്സിക്കുന്ന ഡോക്ടർക്കെതിരെ ഇൻകാസ് അഭിഭാഷകനും ഗുരുതര ആരോപണം ഉന്നയിച്ചു. 'ബോസ്' വിളിച്ചിരുന്നുവെന്നും സുധാകരനെ ആരെയും കാണിക്കരുതെന്ന് നിർദേശിച്ചതായും ഡോക്ടർ തന്നോട് പറഞ്ഞുവെന്ന് അഭിഭാഷകൻ ആരോപിച്ചു. ആരാണ് ബോസ് എന്ന് ചോദിച്ചപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നാണ് ഫോൺ കോൾ വന്നതെന്ന് ഡോക്ടർ മറുപടി നൽകിയതായും അഭിഭാഷകൻ അവകാശപ്പെട്ടു.

article-image

ൌൈാീൈാീ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed