തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബ് എറിഞ്ഞ് കൊന്നു


 

തിരുവനന്തപുരം : കുന്നത്തുകാലിൽ ഭിന്നശേഷിക്കാരനെ അയൽവാസി ബോംബ് എറിഞ്ഞ് കൊന്നു. അരിയോട് സ്വദേശി വർഗ്ഗീസ് ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. പ്രതിയായ സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തു. വർഗ്ഗീസ് കടയോട് ചേർന്ന് ശവപ്പെട്ടി വിൽപ്പന കട നടത്തിയിരുന്നു. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കട നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിയും വർഗ്ഗീസും തമ്മിൽ നേരത്തെയും തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു രാവിലെ ഉണ്ടായത്.

തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ബോംബ് സെബാസ്റ്റ്യൻ വർഗ്ഗീസിന്റെ വീടിന് നേരെ എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വർഗ്ഗീസിനെ വേഗം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അൽപ്പ നേരത്തിന് ശേഷം മരിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed