മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിജെപി നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭൻ. കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാൾ നന്നായി പിണറായി കൈകാര്യം ചെയ്തുവെന്ന് പദ്മനാഭൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാർഥമായി സ്വാഗതം ചെയ്യുന്നു. തുടർഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനിൽക്കുന്ന സ്വപ്നമാണ്. പിണറായി വിജയൻ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ കുറ്റങ്ങൾ മാത്രം കാണുക എന്നത് ശരിയല്ലെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിനെതിരേയും പദ്മനാഭൻ വിമർശനം നടത്തി. കെ. സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാർഥമായി പ്രവർത്തിക്കുന്ന പ്രവര്‍ത്തകർക്ക് പാർട്ടിയിൽ അവഗണന നേരിടുന്നുണ്ടെന്നും ധർമ്മടത്തെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന പദ്മനാഭൻ പറഞ്ഞു.