മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു; ഇനി കാവൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു. രാവിലെ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി ഉച്ചയോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. രാജിക്ക് മുന്പായി അവസാന മന്ത്രസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. രാജിവച്ചതോടെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും. എൽഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കുന്പോൾ അദ്ദേഹം മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കും.