ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ‍ 3.68 ലക്ഷം കൊവിഡ് രോഗികൾ


ന്യൂഡൽഹി: രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തത്. ഇന്നലെ 3417 പേർ‍ മരിച്ചു. കഴിഞ്ഞ ആഴ്ചയിൽ‍ 26 ലക്ഷത്തിൽ‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോർ‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാൽ ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി.

മഹാരാഷ്ട്രയിൽ‍ 55000ന് അടുത്ത് കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തു. ഉത്തർ‍ പ്രദേശിൽ‍ കേസുകളുടെ എണ്ണം കുറഞ്ഞു. ഡൽ‍ഹിയിൽ‍ 400ൽ‍ അധികവും മഹാരാഷ്ട്രയിൽ‍ 600ന് അടുത്തും മരണങ്ങളാണ് റിപ്പോർ‍ട്ട് ചെയ്തത്. ബംഗളൂരുവിൽ‍ 20000ൽ‍ അധികം പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കേരളം, കർ‍ണാടക, മഹാരാഷ്ട്ര, ഡൽ‍ഹി, ഉത്തർ‍പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തിൽ‍ മുന്നിൽ‍ നിൽ‍ക്കുന്നത്. കൊവിഡ് കണക്കുകൾ‍ ഇനിയും ഉയരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽ‍കുന്ന മുന്നറിയിപ്പ്. ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം വന്നേക്കാം. കൃത്യമായ ജാഗ്രത സംസ്ഥാനങ്ങൾ‍ പാലിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed