ആലപ്പുഴ ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് എം. ലിജു

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ആലപ്പുഴയിലെ ഒന്പത് മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് പിടിച്ചു നിന്നത്.