മേഴ്‌സിക്കുട്ടിയമ്മയുടെത് അർഹതപ്പെട്ട പരാജയമെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അർഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരിൽ ഉണ്ടെങ്കിലും മേഴ്‌സി അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. ബൂർഷ്വാ സ്വഭാവമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
കെ.ടി ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണെന്നും വെള്ളാപ്പള്ളി. ഫലത്തിലത് തോൽവിയാണ്. ജലീൽ മലപ്പുറത്തിന് മാത്രം മന്ത്രിയായി ഒതുങ്ങിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ജി. സുകുമാരൻ നായരെ ചങ്ങനാശ്ശേരി തന്പുരാനെന്ന് വിളിച്ച വെള്ളാപ്പള്ളി എൻഎൻഎസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും വിമർശിച്ചു. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എൻ.എസ്.എസും സവർണ സഖ്യവും ഇടതുപക്ഷത്തെ ആക്രമിച്ചു. ഇടതുപക്ഷം നേടിയത് തകർപ്പൻ വിജയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
