മട്ടന്നൂരിൽ റെക്കോർഡ് ഭൂരിപക്ഷം നേടി കെ കെ ശൈലജ ടീച്ചർ


 

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മന്ത്രി, 61000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുംകൂടിയ ഭൂരിപക്ഷം എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു തുടക്കംമുതൽ മട്ടന്നൂരിൽ എൽഡിഎഫിന്റെ പ്രചാരണം. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കുശേഷം അവസാന ലാപ്പിലാണ് മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രചാരണം ശക്തമായത്. മട്ടന്നൂർ ആർഎസ്പിക്ക് നൽകിയതിൽ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു. ഇല്ലിക്കൽ ആഗസ്തിയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി.ബിജു ഏളക്കുഴിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.

You might also like

  • Straight Forward

Most Viewed