ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കുഞ്ഞാലിക്കുട്ടി


മലപ്പുറം: സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സർവേയ്ക്ക് സമാനമായി ഇത്തവണത്തെ സർവേ ഫലവും തെറ്റുമെന്നും ഓരോ സർവേയും വ്യത്യസ്ത ഫലമാണ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർവേ ഫലങ്ങളെ ആശ്രയിക്കാൻ പാടില്ലെന്ന് പരസ്പര വിരുദ്ധമായ സർവേകള്‍ തന്നെ തെളിയിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന്‍റെ മറവിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളാകാം സർവേകൾ. സർവേ ഫലങ്ങൾ കണ്ട് ജനങ്ങൾ വഞ്ചിതരാകരുത്. യുഡിഎഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്. മേയ് രണ്ടിന് വോട്ടെണ്ണുന്പോൾ ഇതു മനസിലാകും. വോട്ടെണ്ണൽ സമയത്ത് കൃത്രിമം നടക്കാതിരിക്കാൻ യുഡിഎഫ് കൗണ്ടിംഗ് ഏജന്‍റുമാർ ജാഗ്രത പുലർത്തണമെന്നും കുഞ്ഞാലിക്കുട്ടി നിർദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed