ഉദുമയിൽ 40 കോടിയുടെ ഫാൻസി കറൻസിയും ആറ് ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ


കാസർഗോഡ്: ഉദുമയിൽ 40 കോടിയുടെ ഫാൻസി കറൻസിയും ആറ് ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ. കർണാടക സ്വദേശികളാണ് പിടിയിലായത്. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. 

കാഞ്ഞങ്ങാട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് േസ്റ്റഷന് സമീപം പോലീസ് കൈകാട്ടിയതിനെ തുടർന്ന് നിർത്താതെ പോയി. പിന്നീട് പിന്തുടർന്നാണ് ഉദുമയിൽ നിന്ന് പോലീസ് സംഘത്തെ പിടികൂടിയത്. കർണാടക, മഹാരാഷ്ട്ര സ്വദേശികളായ ഷേയ്ഖ് അലി, അർജുൻ ഗെയ്ഡജാക്, പരമേശ്വർ നർസുമാനെ എന്നിവരാണ് പിടിയിലായത്.

You might also like

  • Straight Forward

Most Viewed