നാന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് വിവാഹം; ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യ്ക്കെ​തി​രെ കേ​സ്


കാസർഗോഡ്: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹചടങ്ങിന് കൂടുതലാളുകളെ പങ്കെടുപ്പിച്ചതിന് ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസ്. കാസർഗോഡ് നെല്ലിക്കുന്ന് ബിരന്തവൽ ലളിതകലാസദനം ഓഡിറ്റോറിയം ഉടമയ്ക്കെതിരെയാണ് കേസ്.

നാനൂറിലധികം ആളുകളാണ് ഓഡിറ്റോറിയത്തിൽ പ്രവേശിച്ചത്. കാസർഗോഡ് ടൗൺ പോലീസാണ് നടപടി സ്വീകരിച്ചത്. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

You might also like

  • Straight Forward

Most Viewed