കേ​ര​ള​ത്തി​ലെ ഒ​രു വി​ശ്വാ​സി പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ക്കി​ല്ല


കോട്ടയം: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് പിണറായി നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.  

മുഖ്യമന്ത്രി ശബരിമലയിൽ‍ യുടേൺ‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്‍റെ ആത്മാർ‍ത്ഥ എന്തെന്ന് ജനങ്ങൾ‍ക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഉമ്മൻചാണ്ടി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed