ഇ​ര​ട്ട​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രെ​ന്ന് ആ​രോ​പണം; ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന 15 അം​ഗം പോലീസ് കസ്റ്റഡിയിൽ


നെടുങ്കണ്ടം: ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവർത്തകർ തടഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വന്ന 15 അംഗ സംഘത്തെയാണ് തടഞ്ഞത്. സംഘത്തിന്‍റെ കൈവശം മഷി മായ്ക്കുന്നതിനുള്ള രാസവസ്തുവും പഞ്ഞിയുമടക്കമുള്ള സാധനങ്ങളുമുണ്ടെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.  സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. 

ഉടുന്പൻചോലയിലെ മരണവീട്ടിലേക്ക് വന്നതെന്നാണ് പോലീസിനെ അറിയിച്ചത്. അതേസമയം, ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed