മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എകെ ആന്‍റണി
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. കോൺഗ്രസ് ദേശീയ തലത്തിലും തിരിച്ചു വരുമെന്നും കേരളമാകെ ഭരണവിരുദ്ധ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

