ഹൃദ്രോഗ ചികിത്സാവിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും തിരുവനന്തപുരം കിംസ് ഹെൽത്ത് സ്ഥാപക ഡയറക്ടറുമായ ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. 'ഹൃദയത്തിന്റെ കാവൽക്കാരൻ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം, ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ച വ്യക്തിയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും പൂർത്തിയാക്കിയ ഡോ. വിജയരാഘവൻ പിന്നീട് അവിടെത്തന്നെ കാർഡിയോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. നിലവിൽ കിംസ് ഹെൽത്ത് കേസിന്റെ വൈസ് ചെയർമാനും സൊസൈറ്റി ഫോർ കണ്ടിന്യൂയിങ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് പ്രസിഡന്റുമായിരുന്നു.

വൈദ്യശാസ്ത്ര രംഗത്തെയും മെഡിക്കൽ അധ്യാപന രംഗത്തെയും സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഗവേഷകനും അധ്യാപകനുമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ്.

article-image

wswwq

You might also like

  • Lulu Exchange
  • Straight Forward

Most Viewed